ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ശനിയാഴ്ച അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. തുടർന്ന് കാവൽ പ്രധാനമന്ത്രിയായി തുടരാൻ ദ്രൗപതി മുർമു ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയാകും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുക. ശനിയാഴ്ച വൈകീട്ടോടെയാകും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുക. ഇതോടെ ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന നേതാവാണ് നരേന്ദ്ര മോദി. നിലവിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആണ് എൻഡിഎ. ഇതിനിടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. നിലവിൽ 292 സീറ്റുകളാണ് എൻഡിഎ നേടിയിരിക്കുന്നത്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് എൻഡിഎ യോഗം ചേരും. നിലവിൽ ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നീതീഷ് കുമാറും, ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും യോഗത്തിൽ പങ്കെടുക്കും. ഇരു പാർട്ടികളും എൻഡിഎയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്.
Discussion about this post