തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ നടി നിമിഷാ സജയനെ ട്രോളി സോഷ്യൽ മീഡിയ. വർഷങ്ങൾക്ക് മുൻപ് നടത്തിയ പരാമർശം ആയിരുന്നു താരത്തിന് മേൽ ട്രോൾ വർഷത്തിന് ഇടയാക്കിയത്. പരിഹാസം സഹിക്കാനാകാതെ വന്നതോടെ നടി സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
സിഎഎയ്‌ക്കെതിരെ കൊച്ചിയിൽ നടന്ന പരിപാടിയിൽ ആയിരുന്നു സുരേഷ് ഗോപിയ്‌ക്കെതിരെ നിമിഷ പരാമർശം നടത്തിയത്. തൃശ്ശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, ആ നമ്മളോട് ആണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ?. കൊടുക്കില്ല എന്നായിരുന്നു നിമിഷ പറഞ്ഞത്. ഇതാണ് സുരേഷ് ഗോപി ജയിച്ചതോടെ ട്രോളിന് ഇടയാക്കിയത്.
താരത്തിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എത്തിയായിരുന്നു ആളുകൾ പരിഹസിച്ചത്. ഇതോടെ നിമിഷ ഇൻസ്റ്റഗ്രാമിലെ കമന്റ് സെക്ഷൻ ഓഫ് ആക്കി. ഫേസ്ബുക്കിൽ കമന്റുകൾ രേഖപ്പെടുത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂർ ഇങ്ങ് എടുത്തു ട്ടൊ ചേച്ചി എന്നായിരുന്നു പ്രധാന പരിഹാസം. വാക്കുകൾ പറയുമ്പോ സൂക്ഷിക്കേണ്ടെ അംബാനെ എന്നും സോഷ്യൽ മീഡിയ പറയുന്നു. ഇപ്രാവശ്യം കണക്ക് മുഴുവനുമായിട്ട് തീർത്തിട്ടുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു. തൃശ്ശൂർ ചേച്ചി കൊടുക്കരുത് ആയിരുന്നുവെന്നും കമന്റുകൾ ഉണ്ട്.
Discussion about this post