12 മുതൽ 15 വർഷത്തിന് ശേഷമാണ് നിങ്ങളിൽ പലരെയും ഞാൻ കാണുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീരനായി. ഗുജറാത്ത് സർക്കാരിന്റെ രണ്ടാമത്തെ സംസ്ഥാന ഭവനമായ ഗാർവി ഗുജറാത്ത് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിനായി ജീവിതം സമർപ്പിച്ചവരുണ്ട്. നിങ്ങളിൽ ആർക്കു വേണമെങ്കിലും ഈ റിബൺ മുറിക്കാൻ കഴിയുമായിരുന്നു. എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഈ അവസരം ലഭിച്ചതിലും ഞാൻ സന്തോഷിക്കുന്നു മോദി പറഞ്ഞു.
പുതിയ ഗാർവി ഗുജറാത്ത് ഭവൻ ഗുജറാത്തിന്റെ ചെറിയൊരു മാതൃകയായിരുക്കും. അതേ സമയം മുന്നോട്ട് പോകുന്നതിനെ കുറിച്ച് സംസാരിക്കുന്ന പുതിയ ഇന്ത്യയുടെ തെളിവാണെന്നും മോദി പറഞ്ഞു.
സർക്കാർ ഏജൻസികൾ കൃത്യസമയത്ത് പദ്ധതികൾ പൂർത്തികരിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഉത്തർപ്രദേശ് ഗവർണറായിരുന്ന മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനം ചെയ്ത ശേഷം അക്ബർ റോഡിൽ 7,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സമുച്ചയത്തിലൂടെ പ്രധാനമന്ത്രി നടന്നു. .
ദേശീയ തലസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാന ഭവാനാണിതെന്ന് രൂപാനി പറഞ്ഞു. 131 കോടി രൂപയാണ് ചെലവ് പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യയുടെ സമന്വയമാണിത്.
ചാണക്യപുരിയിലെ പഴയ ഗുജറാത്ത് ഭവൻ പ്രവർത്തനം തുടരുമ്പോൾ, 20,325 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പുതിയ ഘടന നിർമ്മിച്ചിരിക്കുന്നത്. 19 സ്യൂട്ട് റൂമുകൾ, 59 റെഗുലർ റൂമുകൾ, ഒരു റെസ്റ്റോറന്റ്, പബ്ലിക് ഡൈനിംഗ് ഹാൾ, ഒരു ബിസിനസ് സെന്റർ, ഒരു സുവനീർ ഷോപ്പ്, ഒരു മൾട്ടി പർപ്പസ് ഹാൾ, കോൺഫറൻസ് ഹാൾ, നാല് ലോഞ്ചുകൾ, ഒരു ജിംനേഷ്യം, ഒരു യോഗ സെന്റർ, ഒരു ടെറസ് ഗാർഡൻ, ലൈബ്രറി എന്നിവ ഉൾപ്പെടുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാരുകൾ വന്നതോടെ ഗുജറാത്തിന്റെ വികസനത്തിലെ തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു
Discussion about this post