ദന്തേവാഡ വനമേഖലയില്‍ ബോംബ് കുഴിച്ചിടുന്നതിനിടെ പരുക്കേറ്റ കമ്മ്യൂണിസ്റ്റ് ഭീകരനെ ഉപേക്ഷിച്ച് സഹപ്രവര്‍ത്തകര്‍ കടന്നു കളഞ്ഞപ്പോൾ രക്ഷകരായെത്തിയത് പൊലീസ്. അപകടത്തില്‍ പരുക്കേറ്റ് അവശ നിലയിലായ ഭീകരനെ തലചുമടായി എടുത്ത് പന്ത്രണ്ട് കിലോമീറ്ററോളം നടന്നാണ് പോലിസ് ആശുപ്രതിയിലെത്തിച്ചത്.
വാഹനം കടന്നു ചെല്ലാത്ത കൊടുങ്കാട്ടിലൂടെയാണ് ഛത്തീസ്ഗഢിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) സംഘം മട്കം ഹിഡ്മ യെന്ന മാവോവാദി നേതാവിനെ മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തില്‍ ആശുപത്രിയിലെത്തിച്ചത്.
മട്കം ഹിഡ്മ എന്ന കമ്മ്യൂണിസ്റ്റ് ഭീകരനേതാവാണിതെന്ന് പൊലിസ് അറിയിച്ചു. തലയ്ക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ട പിടികിട്ടാ പുള്ളിയാണ് മട്കം ഹിഡ്മ .ബോംബുസ്ഫോടനത്തില്‍ കാലിനേറ്റ പരുക്കാണ് ഹിഡ്മയെ അവശ നിലയിലാക്കിയത്. അപകടത്തെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്ന് പോയതാണ് ഹിഡ്മയെ അവശനിലയിലായിലാക്കിയത്. ഉഗ്ര സ്‌ഫോടക ശക്തിയുള്ള ബോംബ് കുഴിച്ചിടുന്നതിനിടെയാണ് ഹിഡ്മയ്ക്ക് പരുക്കേറ്റതെന്നും പൊലിസ് അറിയിച്ചു. ലാഗര്‍ഗുഡ-മാരോകി ഗ്രാമാതിര്‍ത്തിയില്‍ വച്ചാണ് അപകടം നടന്നതെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവ അറിയിച്ചു.
2008 മുതല്‍ മാവോവാദി സംഘത്തില്‍ സജീവമാണ് മട്കം. സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്നതില്‍ വിദഗ്ധനായ ഇയാള്‍ക്ക് വേണ്ടി പോലീസ് ഏറെ നാളായി തിരച്ചിലിലായിരുന്നു. ദന്തേവാദയിലെ മലാംഗീറായിരുന്നു മട്കമിന്റെ പ്രവര്‍ത്തനമേഖല.
Discussion about this post