ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സാംരാജ്(486) വിജയിച്ചു. ഇതോടെ തുല്യ നിലയിലായിരുന്ന സിപിഎമ്മിന് ഇവിടെ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി.
21 അംഗങ്ങളുള്ള ചെങ്കലില്‍ സ്വതന്ത്ര അംഗം ഉള്‍പ്പടെ സിപിഎം-9, കോണ്‍-9, ബിജെപി-2 എന്നിങ്ങനെയാണ് കക്ഷിനില. ഈ ജയത്തോടെ കോണ്‍ഗ്രസിന് പത്ത് അംഗങ്ങളായി. രണ്ട് അംഗങ്ങളുള്ള ബിജെപി നിലപാടുകളും പഞ്ചായത്ത് ഭരണത്തില്‍ നിര്‍ണായകമാണ്.
കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മൂന്നാമതാക്കി ബിജെപി ജയിച്ചതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.ഉതോടെ യുഡിഎഫുമായി തുല്യ അംഗനിലയുള്ള പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇവിടെ ബിജെപി നിലപാട് നിര്‍ണായകമാവും.
മൂന്ന് ദശകങ്ങളായി സിപിഎം കുത്തകയാക്കി വെച്ചിരുന്ന തദ്ദേശ പഞ്ചായത്ത് വാര്‍ഡ് പിടിച്ചെടുത്തത് ബിജെപിയിലെ കെ പ്രമോദാണ്. ബിജെപി സ്ഥാനാര്‍ത്ഥി 519 വോട്ട് നേടിയപ്പോള്‍ സിപിഎം 65 വോട്ടില്‍ ഒതുങ്ങി. സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 34 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രമോദിന് ഉള്ളത്.
ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് തുല്യഅംഗബലുള്ള കാരോട് പഞ്ചായത്തില്‍. സിപിഎം-3, സിപിഐ-4, സിപിഎം സ്വതന്ത്ര-1, കോണ്‍-8, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില.
Discussion about this post