2022 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റൽ ക്യാമ്പെയിനിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ഇന്നലെ ദോഹ പ്രാദേശിക സമയം 20.22 (8.22) ലോഗോ പ്രകാശനം ചെയ്തത്. ടൂർണമെന്റ് നടക്കുന്ന 2022 നെ ഓർമിപ്പിക്കുന്നതാണ് സമയവും. ലോഗോ പ്രകാശനത്തിനു തിരഞ്ഞെടുത്ത തീയതിയും ഖത്തറിന്റെ ചരിത്രത്തിലെ വിലമതിക്കാനാകാത്ത ദിനമാണ്. വർഷങ്ങൾക്കു മുൻപു 1971 സെപ്റ്റംബർ 3നാണ് ബ്രിട്ടിഷ് ഭരണത്തിൽ നിന്നും ഖത്തർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. 1971 മധ്യത്തോടെ ബ്രിട്ടിഷ് ഉടമ്പടി അവസാനിച്ചതോടെ പുതിയ വ്യവസ്ഥകൾക്ക് തയാറാകാതെ ഖത്തർ സ്വാത്രന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു.
The Official Emblem of the FIFA #WorldCup Qatar 2022 embodies the vision of an event that connects and engages the entire world, while also featuring striking elements of local and regional Arab culture and allusions to the beautiful game. pic.twitter.com/Z9k2UlaISm
— FIFA World Cup (@FIFAWorldCup) September 3, 2019
വർഷങ്ങൾക്ക് ഇപ്പുറം മധ്യപൂർവ ദേശത്തെ പ്രഥമ ഫിഫ ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും സെപ്റ്റംബർ 3നാണ് നടന്നത്. 1971 സെപ്റ്റംബർ 3 പഴയ തലമുറയുടെ ചരിത്ര ദിനമായി മാറിയത് പോലെ 2019 സെപ്റ്റംബർ 3 പുതുതലമുറയ്ക്കും മറക്കാനാകാത്ത ദിനമായി മാറി കഴിഞ്ഞു. സ്വാതന്ത്ര്യവും കളിയാവേശവും സമ്മാനിച്ച സെപ്റ്റംബർ 3 ഖത്തറിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ ദിനമായി മാറികഴിഞ്ഞു.
The Official Emblem of the 22nd edition of the FIFA #WorldCup was unveiled today as FIFA and host country Qatar reached another major milestone on the road to the world’s greatest football showpiece.
Read more: https://t.co/QLAMYhKPWe pic.twitter.com/5QSPiwRUp0
— FIFA World Cup (@FIFAWorldCup) September 3, 2019
ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പൻ സ്ക്രീനുകളിൽ ഔദ്യോഗിക ലോകോ പ്രദർശിപ്പിച്ചുഎട്ടിന്റെ ആകൃതിയിലുള്ള ഡിസൈനിലാണ് ലോഗോ. ഇത് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്നു.
ഖത്തറിനെ കൂടാതെ 23 രാജ്യങ്ങളിലെയും പ്രധാന കെട്ടിടങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റൻ സ്ക്രീനുകളിലും ഒരേ സമയം ലോഗോ പ്രദർശിപ്പിച്ചു.
Discussion about this post