ഇടത് മതനിരപേക്ഷതയില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ന്യൂനപക്ഷത്തിന് വേണ്ടിയാണോ ഇടത് മതേതരത്വമെന്ന് സംശയമുണ്ടെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഭൂരിപക്ഷ സമുദായം ഇങ്ങനെ ചിന്തിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ന്യുനപക്ഷ-ഭൂരിപക്ഷവര്ഗ്ഗിയതയെ ഒരു പോലെ എതിര്‍ക്കണം.
ഹിന്ദുത്വവും-ഇടത് രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് നേര്ത്തതായെന്നുംകാനം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പോകുന്ന ഒരാള്‍ക്ക് മുന്‍പ് എളുപ്പത്തില്‍ സംഘപരിവാറിലേക്ക് പോകാവുന്ന സാഹചര്യം ഇല്ലായിരുന്നു.
ഇപ്പോഴത് മാറി. അടവ് നയം സംബന്ധിച്ച കാര്യങ്ങളില്‍ കാലോചിതമായ പുനര്‍വിചിന്തനം ആവശ്യമാണെന്നും കാനം പറഞ്ഞു.
Discussion about this post