കേരളത്തിന്റെ പുതിയ ഗവർണ്ണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യവാചകം ചൊല്ലി ചുമതല ഏറ്റെടുക്കും. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുക്കും.
ഗവർണ്ണർ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മന്ത്രിമാരായ എ.കെ.ബാലൻ,ഇ ചന്ദ്രശേഖരൻ, കടകംപളളി സുരേന്ദ്രൻ, കെ.ടി ജലീൽ, കടന്നപ്പളളി രാമചന്ദ്രൻ മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സംസ്ഥാനത്തിന്റെ 22ാമത് ഗവർണ്ണറായാണ് ആരിഫ് മുഹമ്മദ് ഖാൻ ചുമതല ഏൽക്കുന്നത്.2004 ലാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി അനുകൂല നിലാപാടാണ് ആരിഫ് സ്വീകരിച്ചിട്ടുളളത്.
Discussion about this post