പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും, സൗത്ത് കൊറിയൻ പ്രതിരോധമന്ത്രി ജിയോങ്ങ് കിയോങ്ങ് ഡൂവും കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുവരുടെയും സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ രണ്ട് സുപ്രധാന ധാരണപത്രത്തിൽ ഒപ്പ് വച്ചു.
പ്രാദേശിക, അന്തർദ്ദേശിയ തലത്തിൽ ഇരു രാജ്യങ്ങൾക്കും താത്പര്യമുളള വിഷയത്തെ കുറിച്ച് ഇരുവരും സംസാരിച്ചു.പ്രതിരോധ വിദ്യാഭ്യാസം
പരസ്പരം കൈമാറ്റം ചെയ്യുന്നതിനും, സൈനിക സഹകരണം നീട്ടുന്നതിനുമുളള രണ്ട് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളിലെയും നേവി ഉദ്യോഗസ്ഥരാണ് ഒപ്പിട്ടത്
.രണ്ട് കരാറുകളും ഇന്ത്യയും ,സൗത്ത് കൊറിയയും തമ്മിലുളള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ധാരണാപത്രം ഒപ്പിടുന്നതിന് മുൻപ് ഇരുവരും ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയും കൊറിയയും തമ്മിലുളള പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ പങ്കു വച്ചു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുളള തീരുമാനങ്ങളും ചർച്ചയിൽ എടുത്തു. ഇന്ത്യയുടെയും സൗത്ത് കൊറിയയുടെയും മനസ്സുകൾ പ്രതിരോധ സഹകരണത്തിലെ തന്ത്ര പ്രധാന കൂട്ടുകെട്ട് കൊണ്ട് ഒരുമിക്കുന്നുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ വ്യവസായത്തിൽ സഹകരണം കൂട്ടാനും തീരുമാനമായി.
Discussion about this post