ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് നല്ല കാര്യമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം. അതിന് എല്ലാരും സഹകരിക്കണമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.
ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിര്‍വ്വഹിക്കുക മാത്രമാണ് ഇതുവരെയും ചെയ്തതും ഇനിചെയ്യുന്നതുമെന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post