പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത് ബിജെപിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക പ്രാദേശിക വികാരം മാത്രമായിരിക്കും. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒന്നിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും ഇവിടെ കാണാനില്ല. ഗ്രാമങ്ങളിലേക്ക് വികസനം എത്തിനോക്കിയിട്ടുപോലുമില്ല. ഇതൊക്കെ വിലയിരുത്തി ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ലോകത്തിന്റെ ഏത് ഭാഗത്തുപോയാലും പാലാക്കാരെ കാണാന്‍ പറ്റും. എവിടെയും ചെന്ന് കൃഷി ചെയത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്. ഏറ്റവും കുടൂതല്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം കശ്മിരാണ്. അവിടേക്ക് പോകാന്‍ സൗകര്യം ഒരുക്കിയത് മോദി സര്‍ക്കാരാണ്.
ഇതിനെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ചെയ്തത്. എവിടെയും പോകാനും സ്ഥലം വാങ്ങാനും ചിന്തിക്കുന്ന ഒരു ജനതയുള്ള പാലായെ സംബന്ധിച്ചിടത്തോളം ഇത് നല്ല അവസരമാണ്. മോദിയോട് ഇഴുകിചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Discussion about this post