ലാഹോർ: പാകിസ്ഥാനിൽ അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സംഭവത്തിൽ പ്രകോപിതരായ സഹപാഠികൾ സ്കൂളിന് തീവെച്ചു.
ലാഹോറിലെ അമേരിക്കൻ ലൈസ്ടഫ് സ്കൂളിലാണ് സംഭവം. പാഠഭാഗങ്ങൾ മന:പാഠമാക്കാത്തതിന് അദ്ധ്യാപകനായ കമ്രാൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹാഫിസ് ഹുനൈൻ ബിലാലിന്റെ തല പിടിച്ചു ഭിത്തിയിലിടിക്കുകയും മുതുകിലും നാഭിക്കും തൊഴിക്കുകയുമായിരുന്നു. തുടർന്ന് ബോധരഹിതനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ സ്കൂൾ അധികൃതർ കൂട്ടാക്കിയില്ല. എന്നാൽ കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മാരകമായ പരിക്കുകൾ കാരണം മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് പ്രകോപിതരായ മറ്റ് വിദ്യാർത്ഥികൾ അക്രാമാസക്തരാകുകയും സ്കൂളിന് പെട്രോളൊഴിച്ച് തീ വെക്കുകയുമായിരുന്നു.
Discussion about this post