മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഇന്ന് സമവായ ചർച്ച നടത്തും.മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ വൈകീട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം. സമരത്തിലുളള തൊഴിലാളി പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇതിന് മുൻപ് നടന്ന യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ തീരുമാനം ഒന്നുമാകാതെ പിരിയുകയായിരുന്നു.കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്റെ പിന്തുണയോടെ നടക്കുന്ന സമരത്തിന്റെ ഭാഗമായി കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയ രംഗങ്ങൾ ഉണ്ടായി.
സമരം തുടർന്നാൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കുമെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി പോയിരുന്നു.ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പ് വരുത്തണം,തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ സന്ദർഭത്തിലാണ് സമവായ ചർച്ച നടത്തുന്നത്.
Discussion about this post