സംസ്ഥാനത്ത് ശക്തമായ മഴ കുറയുന്നു.വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.
ഒരു സെന്റിമീറ്ററിൽ താഴെയാണ് മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യത ഇല്ലാത്തതിനാൽ ജാഗ്രത മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്. ഇന്നലെ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അഞ്ച് സെന്റിമീറ്റർ മഴ ലഭിച്ചു. മാനന്തവാടി, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ മുന്നൂം, വെളളാനിക്കര, ചാലക്കുടി,കുമരകം മൂന്നാർ,വടകര, കുടുലു എന്നിവിടങ്ങളിൽ രണ്ട് സെന്റി മീറ്ററും മഴ പെയ്തിരുന്നു.
തിങ്കൾ മുതൽ വ്യാഴം വരെ അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ,മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളിൽ തെക്കു പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ ആകാൻ സാധ്യത ഉളളതിനാൽ മീൻ പിടുത്തക്കാർക്ക് ജാഗ്രത നിർദ്ദേശം ഉണ്ട്.
Discussion about this post