ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുളള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണച്ച് ഗുജറാത്തിൽ നിന്നുളള 370 ഡോക്ടർമാർ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി ഹർഷവർധൻ ഡോക്ടർമാരെ വീഡിയോയിലൂടെ സ്വാഗതം ചെയ്തു.
അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്സിറ്റി കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓൾ ഇന്ത്യ റേഡിയോളജിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ഹേമന്ത് പട്ടേൽ, ക്രിട്ടിക്കൽ കെയർ വിദഗ്ദൻ ഡോ.കൽപേഷ് ഷാ എന്നിവരടക്കമുളള ഡോക്ടർമാർ ബിജെപിയിൽ ചേർന്നു.
ബി.ജെ.പിയുടെ അംഗത്വ ഡ്രൈവിലും ഡോക്ടർമാർ പങ്കെടുത്തിരുന്നു. ആർട്ടിക്കിൾ 370 ന് പിന്തുണ അറിയിച്ച് 370 ഡോക്ടർമാർ ബിജെപിയിൽ ചേർന്നത് സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു.
Discussion about this post