കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഭരണം ഈ നിലയില്‍ തുടര്‍ന്നാല്‍ പ്രതിപക്ഷത്തിനു കാര്യങ്ങള്‍ എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുങ്ങുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജസ്ഥാനില്‍ ഇപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. ഇവിടെയുള്ളത് ലളിത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .
എന്‍ഡിഎ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും വെറും പാവകളാണ്. മോദി പറയുന്ന്ത് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് താന്‍ സംസാരിക്കുന്നത്.രാജ്യത്തിന്റെ ശക്തി കോണ്‍ഗ്രസ്സാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post