രാമായണ മാഹാത്മ്യത്തിന്റെ സന്ദേശവുമായി കര്‍ക്കിടകം എത്തി. ഇനി രാമായണശീലിന്റെ നാളുകള്‍.കഷ്ടപാടുകളുടെ കാലമായ കര്‍ക്കിടകത്തിലെ ഇല്ലായ്മകളിലും നിന്നു കര കയറാനാണ് രാമായണ പാരായണമെന്നാണ് വിശ്വാസം. സംസ്ഥാനത്തെ ക്ഷേത്രങ്ങളെല്ലാം രാമായണ മാസാചരണത്തിന് ഒരുങ്ങിക്കഴിഞ്ഞു.
രാമായണ പാരായണത്തിനൊപ്പം നിരവധി ആചാരങ്ങളും കര്‍ക്കിടകവുമായി ബന്ധപ്പെട്ടുണ്ട്. കര്‍ക്കിടകത്തിലെ കറുത്തവാവ് ദിനത്തിലെ പിതൃബലിയാണ് അവയില്‍ മുഖ്യം. തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി (പാപനാശിനി) മഹാവിഷ്ണുക്ഷേത്രം, പെരിയാറിന്റെ തീരത്ത് ആലൂവാ മണപ്പുറം ശിവക്ഷേത്രം, തിരുവില്വാമല പാമ്പാടി ഐവര്‍മഠം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും കാലങ്ങളായി പിതൃബലി പവിത്രമായാണ് ആചരിക്കുന്നത്.
ആഹാരത്തില്‍ മിതത്വം പാലിച്ച് ആയുര്‍വേദ മരുന്നുകള്‍ കഴിച്ച് ദേഹവിശുദ്ധി വരുത്താനുള്ള കാലം കൂടിയായി ഈ മാസത്തെ കണക്കാക്കുന്നു. ആരോഗ്യത്തിനായുള്ള കര്‍ക്കിടക കഞ്ഞിയും കര്‍ക്കിടക വിഭവമാണ്. കര്‍ക്കിടകത്തിന്റെ അവസാനം ഒരു വര്‍ഷത്തിന്റെ വിടവാങ്ങല്‍ കൂടിയാണ്. ഒപ്പം പ്രതീക്ഷയുടെ സമൃദ്ധിയുടെ ചിങ്ങമാസത്തിനായുള്ള കാത്തിരിപ്പിന്റെ അവസാനവും.
Discussion about this post