കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും മരുമകന്‍ റോബര്‍ട്ട് വദ്രയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി അരുണ്‍ ജയ്റ്റലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വദ്ര അപമാനമാണ് എന്നായിരുന്നു മോദിയുടെ പരാമര്‍ശം.മുന്‍ കോണ്‍ഗ്രസ് നേതാവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാര്യാപിതാവുമായ ഗിരിധരി ലാല്‍ ദോഗ്രയുടെ ജീവിതവുമായി ബന്ധപ്പെട്ടു ജമ്മുവില്‍ സംഘടിപ്പിച്ച പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി.
ആളുകളുടെ സ്വഭാവത്തെ പറ്റി ഗിരിധര്‍ ലാലിന്റെ കണക്കു കൂട്ടലുകള്‍ കൃത്യമായിരുന്നു എന്ന് മകള്‍ക്കു വേണ്ടി അരുണ്‍ ജയെ്റ്റ്‌ലിയെ തെരഞ്ഞെടുത്തതിലൂടെ വ്യക്തമാണ്.തന്റെ രാഷ്ട്രീയത്തില്‍ ഉറച്ചു നിന്നിരുന്ന ജെയ്റ്റ്‌ലി ഭാര്യാ പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഒരു തരത്തിലും ഉപയോഗിച്ചിട്ടില്ല എന്നും മോദി പറഞ്ഞു. ഇന്നത്തെക്കാലത്ത് മരുമക്കള്‍ ബന്ധുക്കള്‍ക്ക് സൃഷ്ടിക്കുന്ന അപമാനം എത്രത്തോളമാണെന്ന് ഏവര്‍ക്കും അറിയാം എന്നും സോണിയയേയും വദ്രയേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി അഭിപ്രായപ്പെട്ടു.
മോദിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മക്കള്‍ രാഷ്ട്രീയം ബിജെപിയിലും സജീവമാണ് എന്ന് രാജീവ് ശുക്ല അഭിപ്രായപ്പെട്ടു. കാശ്മീരിനായി വികസന പാക്കേജ് പ്രഖ്യാപിക്കാതിരുന്നതും കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ നിന്നും വിമര്‍ശനത്തിന് ഇടയാക്കി.
Discussion about this post