വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയ ഇന്ത്യൻ പൗരന്മർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി വി മുരളീധരൻ മടങ്ങി.
കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അൽഖീൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പൗരന്മാരുടെ പ്രശ്‌നങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നേഴ്‌സുമാർ, ഗാർഹിക തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ചചെയ്തു. വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു.
Discussion about this post