പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നാളെ 69 വയസ്സ് തികയുന്നു. ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ബിജെപി സേവ സപ്താഹ് ആഘോഷിച്ച് വരികയാണ്. പ്രധാനമന്ത്രിയുടെ സാമൂഹിക പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനുകളും നാളെ വിവിധ സംസ്ഥാനങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
1950 സെപ്റ്റംബർ 17 ന് ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദി സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ്. നരേന്ദ്രമോദി കൗമാര പ്രായത്തിൽ തന്നെ രാജ്യത്തുടനീളം യാത്ര തിരിച്ചു. 1972 ഒക്ടോബർ മൂന്നിന് ആർഎസ്എസിൽ ചേർന്നു.
2001 ഒക്ടോബറിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയമിച്ചു. നരേന്ദ്രമോദി ടൈം മാഗസിന്റെ വായനക്കാരുടെ വോട്ടെടുപ്പിൽ 2014 ലെ മികച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇസ്രായേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി. ഇന്ത്യയും ഇസ്രായേലും തമ്മിലുളള 25 വർഷത്തെ നയതന്ത്ര ബന്ധത്തിന് പുതിയ പ്രചോദനമായിരുന്നു മോദിയുടെ സന്ദർശനം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ തുടർച്ചയായി രണ്ട് തവണ ഭൂരിപക്ഷത്തോടെ വിജയിച്ച് ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.
2015 ഡിസംബർ 25 ന് പാക്കിസ്ഥാൻ സന്ദർശിച്ചു.അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കണ്ടു. ഏകദേശം 12 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാൻ സന്ദർശിച്ചത്. നന്നായി ഇസ്തിരിയിട്ട വസ്ത്രം ധരിക്കുന്ന കുട്ടിക്കാലത്തെ ശീലം ഇപ്പോഴും പിൻതുടരുന്നു.
Discussion about this post