പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കും ആക്രമണം നടന്നതിന് പിറകെ ന്യൂനപക്ഷ വിഭാഗത്തെ ആശങ്കയിലാക്കി സ്ക്കൂള് വിദ്യാര്‍ത്ഥിയുടെ മരണം. ഹിന്ദു ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന നമ്രിത ചാന്ദ്നി എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മരിച്ച നിലയില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തൂങ്ങി മരിച്ചുവെന്ന് പറയുന്ന കുട്ടിയുടെ ശരീരം എങ്ങനെ കട്ടിലില്‍ വന്നുവെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ നിരവധി അടയാളങ്ങള്‍ ഉണ്ടെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊബൈല്‍ കാണാതായിരുന്നു, പിന്നീട് പോലിസ് ഇത് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തില്‍ ആരോ ബലമായി പിടിച്ച് നിര്ത്തിയതിന്റേതുള്പ്പടെ അടയാളങ്ങള്‍ ഉണ്ട്. വിഷയത്തില്‍ ന്യൂനപക്ഷം ഒറ്റക്കെട്ടായി തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും കുറ്റക്കാരെ പിടികൂടാന്‍ സഹായിക്കണമെന്നും സഹോദരന് ഡോ.വിഷാല്‍ സുന്ദര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കലാപം നടന്ന സിന്ധ് പ്രവിശ്യയിലെ ഗോഡ്കില് സ്വദേശിനിയാണ് പെണ്‍കുട്ടി.ഗോഡ്കില് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടാവുകയും, വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഹിന്ദു വിഭാഗത്തില്‍ പെടുന്ന കോളേജ് പ്രിന്‍സിപ്പാള്‍ മതനിന്ദയുള്ള ഫേസ്ബുക്ക് പോസ്്റ്റിട്ടു എന്ന പേരിലാണ് വ്യാപക അക്രമം നടന്നത്. പെണ്‍കുട്ടിയുടെ മരണവുമായി ഇതിന് ബന്ധമുണ്ടോ എന്ന സംശയമാണ് ബന്്ധുക്കള് ഉന്നയിക്കുന്നത്.
പാക്കിസ്ഥാനില്‍ വ്യാപകമായ ഹിന്ദു സിഖ് വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വലിയ പ്രതിഷേധമാണ് ഇത്തരം സംഭവങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉയരുന്നത്.
Discussion about this post