അഫ്ഗാനിസ്ഥാനില്‍ വീണ്ടും ചാവേര്‍ ബോംബാക്രമണം. 24 പേര് കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് അഷ്റഫ് ഗനി സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സിനോട് സ്ഥിരീകരിച്ചു.
കാബൂളിന് വടക്ക് ചരീക്കര്‍ എന്ന സ്ഥലത്ത് ആയിരുന്നു റാലി. ജനങ്ങള്‍ക്ക് ഇടയ്ക്ക് നിലയുറപ്പിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടുതലും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മറ്റൊരു ആക്രമണത്തില്‍ കാബൂള്‍ നഗരകേന്ദ്രത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. യുഎസ് എംബസിക്ക് സമീപത്തായിരുന്നു ആക്രമണം.
സെപ്റ്റംബര്‍ 28ന് അഫ്ഗാനിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുമെന്ന് താലിബാന് ഭീഷണി മുഴക്കിയിരുന്നു.
Discussion about this post