സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ അടുത്തഘട്ടം ‘ബുസ്റ്റര്‍ പ്ലാന്‍’ തയ്യാറായതായി ധനമന്ത്രാലയം.കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ക്കും ഏര്‍പ്പെടുത്തിയ സര്‍ച്ചാര്‍ജ് പിന്‍വലിക്കുകയായിരുന്നു അന്ന് ചെയ്തത്.
റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകള്‍ക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്.ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടല്‍ എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് സൂചന.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രഫഷനലുകള്‍ക്കും കൂടുതല്‍ ഭവനവായ്പ അനുവദിക്കും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയില്‍ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുമെന്നും കഴിഞ്ഞ ഉത്തേജനനടപടിയുടെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. . നികുതി മേഖല കൂടുതല്‍ സുതാര്യവും വിപുലവും ലളിതവുമാക്കും. റിട്ടേണുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. ചെറിയ പിശകുകള്‍ക്കും പിഴവുകള്‍ക്കും ശിക്ഷനടപടി ഒഴിവാക്കുമെന്നും കഴിഞ്ഞ പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങളായിരുന്നു.
Discussion about this post