തിരുവനന്തപുരം യൂണിവേഴ്സിറ്റി
കോളജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ കെഎസയു,എഐഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ പത്രികകൾ കൂട്ടത്തോടെ തള്ളി. പത്രികകൾ സമ്പൂർണമല്ല എന്ന് കാട്ടിയാണ് തള്ളിയത്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കെഎസ് യു യൂണിവേഴ്സിറ്റി കോളജിൽ മത്സിക്കാനൊരുങ്ങുന്നത്.
ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ സഹപ്രവർത്തകനെ എസ്എഫ്ഐക്കാർ തന്നെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെയാണ് ക്യാമ്പസിൽ കെഎസ് യുവും എഐഎസ്എഫും യൂണിറ്റ് ആരംഭിച്ചത്. ഏഴ് സീറ്റുകളിലേക്കാണ് കെഎസ് യു പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ’ദി പ്രസിഡന്റ്’ ‘ദി വൈസ് പ്രസിഡന്റ്’ എന്നിങ്ങനെ സ്ഥാനപ്പേരുകൾ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെഎസ് യു വ്യക്തമാക്കി. എഐഎസ്എഫിന്റെ ഒരു പത്രിക സ്വീകരിച്ചിട്ടുണ്ട്.
Discussion about this post