വടക്കൻ കേരളം വീണ്ടും മഴ ഭീതിയിൽ. സെപ്റ്റംബർ 22 മുതൽ ശക്തമായ മഴയുണ്ടാകുമെന്ന്് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവർഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാൾ 13 % കൂടുതൽ മഴയാണെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 42 ശതമാനം. രണ്ടാമത് കോഴിക്കോട് ജില്ലയാണ് 38%. പാലക്കാട് മൊത്തം 2052.3 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. മഴക്കാലത്തിന്റെ അവസാനഘട്ടത്തിലും ചിലയിടങ്ങളിൽ ഇടിയോടുകൂടി ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലമ്പുഴയിൽ കഴിഞ്ഞദിവസം 6.7 സെന്റീമീറ്റർ മഴപെയ്തു.
Discussion about this post