കൊച്ചി:സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടിലെ അപ്പാര്‍ട്ട്മെന്റില്‍ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനും ഫ്ലാറ്റ് . മരടിലെ ഫ്ളാറ്റ് പൊളിക്കുന്നത് തടയാന്‍ താന്‍ സ്വാധീനം ഉപയോഗിച്ചിട്ടില്ലെന്ന് ബ്രിട്ടാസ് പറയുന്നു. സം്സ്ഥാന സര്‍ക്കാര്‍ ഫ്ളാററ് പൊളിക്കുന്നത് തടയുന്നതിന പിന്നില്‍ ബ്രിട്ടാസിന്റെ സ്വാധീനമുണ്ടെന്ന് രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്‍ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
തനിക്കും മരടില്‍ ഫ്ലാറ്റുണ്ടെന്നും എന്നാല്‍ അത് പൊളിച്ചാലും കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ താല്പര്യമില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മരടിലെ ഫ്ളാറ്റ് പൊളിക്കണമെന്നാവശ്യവുമായി സിപിഐ ഇന്നുമുതല്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.ശബരിമലയില്‍ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികളെ കയറ്റാന്‍ തയ്യാറായ സര്‍ക്കാരിനു ഈ വിഷയത്തില്‍ എന്താണെന്ന് ബുദ്ധിമുട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ ചോദിച്ചിരുന്നു . സംസ്ഥാനത്ത് തീരമേഖലാ നിയന്ത്രണ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരട് ഫ്ലാറ്റില്‍ നിരവധി സിപിഎം നേതാക്കള്‍ക്ക് ബിനാമി പേരില്‍ ഫ്ലാറ്റുകള്‍ ഉണ്ടായേക്കാമെന്ന സംശയം ബലപ്പെടുത്തുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പോസ്റ്റ്
Discussion about this post