ജിതിന് ജേക്കബ്
In Facebook
ജീവിക്കാന്‍ വേണ്ടി ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് ഒരു ഓട്ടോ വാങ്ങി. പക്ഷെ CITU യൂണിയനില്‍ ചേരാത്തത് കൊണ്ട് ഓട്ടോ ഓടിക്കാന്‍ സമ്മതിച്ചില്ല. പട്ടിയെ തല്ലുന്നത് പോലെ തെരുവില്‍ ഇട്ട് തല്ലി. ഭീഷണിയും സമ്മര്‍ദ്ദവും സഹിക്കാനാകാതെ ഒടുവില്‍ ആ പാവം ആത്മഹത്യ ചെയ്തു !
ആന്തൂരില്‍ സാജന് എന്ന ചെറുപ്പക്കാരനെ കൊലക്ക് കൊടുത്ത ശേഷം കമ്മ്യൂണിസ്റ്റ് നരഭോജികള്‍ വീണ്ടും ഒരു ചെറുപ്പക്കാരനെ കൂടി കൊന്നുതള്ളി.
എത്രയോ രാജേഷുമാരെയും സാജന്മാരെയും ഇവര്‍ കൊന്നു. 51 വെട്ട് വെട്ടി കൊല്ലുന്നതിലും ക്രൂരമായാണ് ഈ തീവ്രവാദികള്‍ സാജനെയും, രാജേഷിനെയും കൊലക്ക് കൊടുത്തത്.
സാജനെ കൊന്നശേഷം പതിവുപോലെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ വ്യാപകമായി അപവാദം പ്രചരിപ്പിച്ചു. ഇന്നലെ ‘കൊല്ലപ്പെട്ട’ രാജേഷിന്റെ കുടുംബത്തെയും കാത്തിരിക്കുന്നത് ഇത് തന്നെയാണ്.
ഇവര്‍ ചെയ്ത തെറ്റെന്താണ്? അധ്വാനിച്ചു ജോലി ചെയ്യാന്‍ തീരുമാനിച്ചു. സ്വന്തമായി ഒരു വാഹനം മേടിച്ചാല്‍ അപ്പോള്‍ അവന് ബൂര്‍ഷ്വാ മുതലാളി ആയി. ബൂര്ഷ്വാകള് കൊല്ലപ്പെടേണ്ടവരാണ്. അവരൊന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം അല്ല. അതല്ല എങ്കില്‍ പാര്‍ട്ടി പറയുന്നത് അനുസരിച്ചോണം.
ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും എല്ലാം പാര്‍ട്ടി തീരുമാനത്തിന് താഴെയാണ്.
ബംഗാളിലെ മാധ്യമ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു ‘ ബംഗാളില്‍ പാര്‍ട്ടി ഭരിച്ചിരുന്ന കാലത്ത് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കൊന്നും സ്ഥാനമില്ലായിരുന്നു. അവിടെ പാര്‍ട്ടി പറയും, ജനം അടിമകളെപ്പോലെ അതനുസരിക്കണം. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്ന വോട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ ആ പഞ്ചായത്തില്‍ വൈദ്യുതി, വെള്ളം ഒന്നും ഉണ്ടാകില്ല. റോഡുകള്‍ കുത്തി പൊളിക്കും…’
ഇന്നലെ സാജന്, ഇന്ന് രാജേഷ് ഒരുപക്ഷെ നാളെ ഞാനോ നിങ്ങളോ ആയിരിക്കും. അതല്ലെങ്കില്‍ പാര്‍ട്ടി പറയുന്ന പണവും കൊടുത്തു പാര്‍ട്ടി തീരുമാനം അംഗീകരിച്ച് ഒരു എതിരഭിപ്രായവും പറയാതെ അടിമയെ പോലെ ജീവിക്കണം.
കേരളത്തിലെ പൊലീസ് സംവിധാനത്തിന് ഒന്നും ചെയ്യാനാകില്ല. പൊലീസ് നടപടി എടുത്താല്‍ അവന്റെ കുടുംബത്തെ വെച്ചേക്കില്ല. മാധ്യമങ്ങളാകട്ടെ പൂര്‍ണമായും ചുവപ്പ് വെളിച്ചം കരുടെയും പച്ചവെളിച്ചം കാരുടെയും നിയന്ത്രണത്തിലും! ഈ മാധ്യമ ചെറ്റകളാണ് പാര്‍ട്ടിക്കാരോടൊപ്പം ചേര്‍ന്ന് കൊല്ലപ്പെട്ട സാജന്റെ വിധവക്കെതിരെ അപവാദം പ്രചരിപ്പിച്ചത് എന്നോര്‍ക്കണം.
ജോലി ചെയ്തു ജീവിക്കുന്നവരെ കാണുമ്പോഴുള്ള ഇവന്മാരുടെ കഴപ്പിന് ഒരേ ഒരു കാരണമേ ഉള്ളൂ, ജോലി ചെയ്തു ജീവിക്കുന്നവന്റ് കുടുംബം രക്ഷപെടും. അവിടെ ഒരിക്കലും കമ്മ്യൂണിസം വളരില്ല. അവന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നതൊക്കെ പാര്‍ട്ടിയുടെ അടിവേര് തോണ്ടുന്നതിനു തുല്യമാണ്. അതുകൊണ്ട് ജോലി ചെയ്തു അധ്വാനിച്ചു ജീവിക്കുന്നവരെ ഇവര്‍ക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ..
ഇന്നലത്തെ ഈ സംഭവം ഫാസിസം ആണെന്നൊക്ക ചില പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഇത് ഫാസിസമല്ല, ഇവറ്റകളുടെ മുമ്പില്‍ ഫാസിസ്റ്റുകളും, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും എല്ലാം നാണിച്ചു പോകും. ഇതാണ് കമ്മ്യൂണിസം. ഇതാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സാധാരണക്കാരെ കൊന്നു തള്ളിയ പ്രത്യയശാസ്ത്രം.
സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് ഇതൊക്കെ ജനം അറിയുന്നു. എത്രയോ പാവങ്ങളെ ആയിരിക്കും ഈ കാലയളവില്‍ ഇവര്‍ കൊന്നുതള്ളിയിട്ട് അപവാദം പറഞ്ഞു പരത്തി ഒതുക്കി തീര്‍ത്തിട്ടുണ്ടാകുക..
ഒന്നെകില്‍ നിങ്ങള്‍ക്ക് അടിമകളെപ്പോലെ ജീവിക്കാം അല്ലെങ്കില്‍ പൊരുതാം. ഒരു കാര്യം ഉറപ്പാണ് വീണ്ടും ഇവന്മാര് ഭരണത്തില്‍ എറില്ല എന്ന ഒരു ഉറപ്പ് ജനങ്ങള്‍ക്ക് വന്നാല്‍ ഇന്ന് പൊരുതുന്നവര്‍ ആയിരിക്കില്ല ആദ്യം പ്രതികരിക്കുക, മറിച്ച് ഇപ്പോള്‍ നിങ്ങളുടെ അടിമകളായി കഴിയുന്ന ആളുകള്‍ തന്നെയായിരിക്കും.
ബംഗാളിലെയും ത്രിപുരയിലെയും ജനം പ്രതികരിച്ചത് പോലെയാകില്ല കേരളത്തിലെ ജനം പ്രതികരിക്കുന്നത്. നിങ്ങള്‍ക്ക് അത് മനസ്സില്‍ പോലും കാണാന്‍ പറ്റില്ല.
ലോകത്ത് എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നിട്ടുണ്ടോ അവിടെയൊക്കെ ജനം ഈ പ്രസ്ഥാനത്തിലെ അവശേഷിക്കുന്ന ക്രിമിനലുകളെ തെരുവിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. കാലം നിങ്ങള്‍ക്ക് നല്ലൊരു ‘വിരുന്ന്’ കരുതി വെച്ചിട്ടുണ്ട്. അങ്ങനെയേ സംഭവിക്കൂ. ചരിത്രം അങ്ങനെ ആണ്. കേരളത്തിലും അത് ആവര്‍ത്തിച്ചേ തീരൂ.
https://www.facebook.com/jithinjacob.jacob/posts/2385680891501702
Discussion about this post