പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഹൗഡി മോദി പരിപാടിയുടെ പശ്ചാത്തലത്തില്‍ മോദിയെ വാനോളം പുകഴ്ത്തി മമതാ ബാനര്‍ജിയുടെ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍. ‘തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം’ എന്നാണ് പ്രശാന്ത് കിഷോര്‍ ഇതിനെ വിശേഷിപ്പിച്ചത്.
‘ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന യു.എസ് പ്രസിഡന്റുമായി യു.എസ് പ്രസിഡന്റുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം.’ പ്രശാന്ത് കിഷോര്‍ ട്വീറ്റു ചെയ്തു.
2014 ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് മമതാ ബാനര്‍ജിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ മമതയ്ക്കൊപ്പം എത്തുന്നത്.
Discussion about this post