ഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാഴചപ്പാടുകളെയും പ്രവർത്തന ശൈലിയെയും അന്താരാഷ്ട്ര കാഴ്ചപ്പാടിൽ വിശദീകരിക്കാനൊരുങ്ങി സർസംഘ ചാലക് മോഹൻ ഭാഗവത്. ഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ എഴുപത് മാദ്ധ്യമ പ്രവർത്തകരുമായി അദ്ദേഹം ഇന്ന് സംവദിക്കും.
സമകാലിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ആഗോള പ്രവണതകളെ കുറിച്ചും അദ്ദേഹം പരിപാടിയിൽ സംസാരിക്കും.
1925 സെപ്റ്റംബർ 27ന് നാഗ്പൂരിലായിരുന്നു ആർ എസ് എസ് സ്ഥാപിക്കപ്പെട്ടത്. ഹൈന്ദവ ധർമ്മത്തിന്റെ സംരക്ഷണത്തിലൂടെ സാമൂഹ്യ സമന്വയവും രാഷ്ട്രത്തിന്റെ പരം വൈഭവും ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ടിരിക്കുന്ന സംഘത്തിന്റെ സ്ഥാപകൻ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാർ ആണ്. ഭാരതത്തിന്റെ ഉന്നമനവും ലോക സമാധാനവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ആർ എസ് എസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായി വിലയിരുത്തപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രഥമ പൗരനെയും പ്രധാനമന്ത്രിയെയും അടക്കം നിരവധി പ്രഗത്ഭരെ ലോകത്തിന് സംഭാവന നൽകിയ രാഷ്ട്രീയ സ്വയം സേവക സംഘം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അതിന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.
Discussion about this post