കൊച്ചി: ഫ്ലാറ്റുടമകളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടികളിലേക്ക് കടക്കാൻ സർക്കാർ ഒരുങ്ങുന്നു.
ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാല് പാര്‍പ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കെഎസ്ഇബിക്ക് കത്തുനല്‍കി. ഇതിനോടൊപ്പം ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാൻ വിവിധ എണ്ണ കമ്പനികൾക്കും കത്ത് നൽകി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ വിച്ഛേദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.
നേരത്തെ ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ മരട് ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധി ചൂണ്ടികാട്ടിയാണ് നടപടി. സുപ്രിം കോടതി നടപടി നിയമലംഘകര്‍ക്കുള്ള മറുപടിയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം വേണമെന്ന ഹർജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. സമീപവാസിയായ വ്യക്തി നല്‍കിയ ഹർജിയാണ് നേരത്തെ തള്ളിയത്.
മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടേം ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് അന്തിമ ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിക്കും.
Discussion about this post