ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത് ബിജെപിയിലേക്ക് എത്തുന്നു. ഹരിയാന തെരഞ്ഞെടുപ്പിന് മുൻപായിട്ടാണ് ഇന്ത്യൻ ഗുസ്തി താരം ബിജെപിയിലേക്ക് ചേക്കേറുന്നത്. യേഗേശ്വറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
സംസ്ഥാനത്തെ ബിജെപി ആസ്ഥാനത്തെത്തി യോഗേശ്വർ മുതിർന്ന ബിജെപി നേതാക്കളെ കണ്ടു. സർക്കാർ ജോലി രാജിവെച്ചാവും യോഗേശ്വർ ബിജെപിയിൽ ചേരുകയെന്ന് ബിജെപി ഹരിയാന പ്രസിഡന്റ് സുഭാഷ് ബരള പറഞ്ഞു.
2012 ലണ്ടൻ ഒളിംപിക്സിലാണ് യോഗേശ്വർ വെങ്കലമെഡല്‍ നേടിയത്. 2013ൽ പത്മശ്രീ ലഭിച്ചിരുന്നു. ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ്. ഒക്ടോബർ 24 നാണ് വോട്ടെടുപ്പ്.
Discussion about this post