വിവാഹമോചനം നേടിയ ഭാര്യയെ ബലാത്സംഗം ചെയ്ത പ്രൊഫസര്‍ അറസ്റ്റില്‍.58കാരനായ പ്രൊഫസര്‍ സ്ത്രീയെ അവര്‍ താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഒരുമാസം മുമ്പ് സ്ത്രീ നല്കിയ പരാതിയില്‍ ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.
ഒന്നര വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞതാണ് ഇരുവരും.പ്രൊഫസര്‍ വാട്സാപ്പ് മെസ്സേജിലൂടെ 2017 ല്‍ സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു.
വിവാഹമോചനത്തിനുശേഷം തന്റെ മകനും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് സ്ത്രീ താമസിക്കുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 29 ന് വൈകീട്ടോടെ പ്രൊഫസര്‍ വീട്ടിലെത്തുമ്പോള്‍ അവിടെ സ്ത്രീമാത്രമാണ് ഉണ്ടായരിന്നത്. ഈ സമയം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രൊഫസര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി
Discussion about this post