മുംബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസു ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കേരള പൊലീസിന് വിവരം ലഭിച്ചു. തൊഴിലാളിയെന്ന വ്യാജേന ഫാം ഹൗസില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
.
കേസിലെ ഏറ്റവും നിര്‍ണായകമായ കണ്ണിയാണ് മരിച്ച വാസു. കോതമംഗലം കുട്ടമ്പുഴ കൂവപ്പുഴ സ്വദേശിയാണ് വാസു. ആനകളെ കാട്ടില്‍ കയറി വെടിവച്ചിരുന്നത് വാസുവാണ്. ഇരുപതോളം ആനകളെയാണ് വാസു കൊലപ്പെടുത്തിയത്. രാജ്യാന്തര തലത്തിലേക്കും ആനവേട്ട വ്യാപിച്ചിരുന്നുവെന്നാണ് വിവരം. 19 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
Discussion about this post