മഹാത്മാഗാന്ധിയുടെ അപൂർവ ദൃശ്യങ്ങൾ കണ്ടെടുത്ത് നാഷണൽ ഫിലിം ആർക്കൈവ്സ്. 30 ഓളം ഫിലിം റീലുകളാണ് കണ്ടെടുത്തിരിക്കുന്നത്.
വാർധയിലെ ആശ്രമത്തിൽ കസ്തൂർബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും ഒരു റീലിലുണ്ട്. ചെടികൾ പരിപാലിക്കുന്നത്, നിലമുഴുന്നത്, രോഗികളെ ശുശ്രൂഷിക്കുന്നത് തുടങ്ങി ഇരുവരുടെയും നിരവധി ജീവിത മുഹൂർത്തങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റ് റീലുകളിലുള്ളത്. റീലുകൾ കേടുവന്നിട്ടില്ലെന്നും അതു ഡിജിറ്റൽവൽക്കരിക്കാനുളള ശ്രമത്തിലാണെന്ന് നാഷനൽ ഫിലിം ആർക്കൈവ്സ് അറിയിച്ചു.
അക്കാലത്തെ പ്രമുഖ സ്റ്റുഡിയോകളായ പാരമൗണ്ട്, വാർണർ, യൂണിവേഴ്സൽ, ബ്രിട്ടീശ് മൂവിടേൺ, തുടങ്ങിയവർ ചിത്രീകരിച്ചതാണിത്. ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സരോജിനിനായിഡു തുടങ്ങിയവരും ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസിൽ നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ മാർഗം നടത്തിയ യാത്രയുടെ സമ്പൂർണ്ണ ദൃശ്യങ്ങളും അടങ്ങിയിട്ടുണ്ട്.
Discussion about this post