പ്രണയക്കെണിയിലും മറ്റും പെട്ട വീട് വിട്ടിറങ്ങുന്ന കൗമാരക്കാരായ പെണ്‍കുട്ടികളെ എവിടെയെന്ന് കണ്ടെത്താനാവാതെ പോലിസും മാതാപിതാക്കളും. സ്വമേധയ വീട് വിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാത്തതും, അവര്‍ തിരികെ വരാത്തതും വലിയ ആശങ്കയാണ് കേരളീയ സമൂഹത്തിലുണ്ടാക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 808 പെണ്‍കുട്ടികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എട്ടുവര്‍ഷത്തെ കണക്കെടുത്താല്‍, കാണാതായത് 1,331 പെണ്‍കുട്ടികളെയാണ്. പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രമാണിത്. ഇതില്‍ 35% പേരെ മാത്രമെ വീട്ടുകാരുടെയും മറ്റും സഹയാത്തോടെ പോലിസിന് കണ്ടെത്താന്‍ കഴിയുന്നുള്ളു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ശരാശരി 150ന് മുകളില്‍ പെണ്‍കുട്ടികളെയാണ് ഓരോ വര്‍ഷവും കാണാതാകുന്നത്. പ്രേമത്തില്‍ പെട്ട് വീട് വിട്ടിറങ്ങുന്നവരാണ് ഇതില്‍ കൂടുതലും. പ്രണയം കെണിയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും വീടുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പെണ്‍കുട്ടികള്‍ വീണ് പോയിരിക്കും. പെണ്‍വാണിഭ സംഘങ്ങളുടെ കയ്യില്പ്പെട്ടും വീട്ടിലെ അരക്ഷിതാവസ്ഥയിലും നാടുവിട്ട് പോകുന്ന സംഭവങ്ങളും ധാരളമുണ്ടെന്ന് റക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രജിസ്ട്രര്‍ ചെയ്യാതെ പോകുന്ന നിരവധി കേസുകള്‍ കൂടിയുണ്ടെന്നിരിക്കെ തികച്ചു ഭയാനകമായ അവസ്ഥയിലേക്കാണ് കേരളം എത്തിപ്പെട്ടിരിക്കുന്നത്.
സ്വമേധയാ വീടുവിട്ടിറങ്ങിപോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നു. കാമുകനോടൊപ്പം ഇറങ്ങിപോകുന്ന കേസുകളില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയാലും കുട്ടിയുടെ ഭാവിയെക്കരുതി കേസുമായി രക്ഷകര്‍ത്താക്കള്‍ മുന്നോട്ടുപോകാത്ത സാഹചര്യമുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. പലരും വീട് വിട്ടിറങ്ങിയ കുട്ടിയെ പിന്നീട് ഉപേക്ഷിക്കുകയാണ് പതിവ്. അപൂര്‍വ്വമായി മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടികള്‍ തിരിച്ചെത്തുന്ന സംഭവങ്ങളും ഉണ്ട്.
2008166, 2009173, 2010184, 2011221, 2012214, 2013185, 2014145, 2015 (മെയ് മാസംവരെ)43 എന്നിങ്ങനെയാണ് കാണാതായതോ ഒളിച്ചോടിയതോ, തട്ടികൊണ്ടുപോകപ്പെട്ടതോ ആയ പെണ്‍കുട്ടികളുെട എണ്ണം. ഭൂരിഭാഗവും ഇരുപത് വയസിന് താഴെയുള്ള പെണ്‍കുട്ടികളാണ്.
കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണുള്ളത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 774 പേരെയാണ് ഒരു വര്‍ഷത്തിനിടെ കാണാതായത്. ഒരു മാസത്തിനിടെ 58 പേരെ കാണാതായി. മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങുന്നതും ഭിക്ഷാടന മാഫിയ തട്ടിയെടുക്കുന്നതുമായ കേസുകള്‍ കൂടിവരികയാണെന്ന് ചെല്‍ഡ് ലൈന്‍ കേരള അധികൃതര്‍ പറയുന്നു.
Discussion about this post