കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ഒരുപോലെയാണെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
കശ്മീര്‍ താഴ്വരയിലെ കുത്തകാവകാശം നഷടമായതിനാലാണ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്നോട്ട് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റ്, ഗതാഗതം, ഹോട്ടല്‍ തുടങ്ങിയ മേഖലകള്‍ ഇത്രയും കാലം കൈയ്യടിക്കി വച്ചിരുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഇത് നഷ്ടപ്പെടുന്നതിലുള്ള അതൃപ്തിയാണ് വിമര്‍ശനത്തിലൂടെ അവര്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് കശ്മീരിലെ സാധാരണ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post