പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണം സിബി ഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു.പെരിയക്കേസിലെ കുറ്റപത്രം കോടതി റദ്ദാക്കി.അന്വേഷണസംഘത്തിന് രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.വിശ്വാസ്യത ഇല്ലാത്ത അന്വേഷണമാണെന്നും കോടതി വിമര്‍ശിച്ചു.പൊലീസ് നല്കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.
പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം പൊലീസ് കല്‍പ്പിച്ചിട്ടില്ല. ഫൊറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ല. ഈ കുറ്റപത്രം വച്ചുകൊണ്ടു വിചാരണ നടത്തിയാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന കോടതി നിരീക്ഷിച്ചു.
കൃത്യം ചെയ്ത ശേഷം പ്രതികള്‍ സിപിഎം ഓഫിസിലേക്കാണ് പോയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയോയെന്ന് കോടതി ആരാഞ്ഞു. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന എഫ്ഐആറില്‍ തന്നെ വ്യക്തമാണ്. സിപിഎമ്മിന് ഇതിലുള്ള പങ്ക് തള്ളിക്കളയാനാവില്ല. കേസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.
Discussion about this post