മുൻ ഡി.ജി.പി ടിപി സെൻകുമാറിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റിട്ട മൂന്നു പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇത് ശരിക്കുള്ള പ്രൊഫൈൽ ആണോ വ്യാജ പ്രൊഫൈൽ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തിയാണ് അപകീർത്തികരമായ പോസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
Discussion about this post