രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് പുതിയ മാര്‍ഗ്ഗം തുറന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദോശീയ തൊഴില്‍ വേവന പോര്‍ട്ടല്‍ രാജ്യത്തിനു സമര്‍പ്പിച്ചു. ഇന്നു നടന്ന ദേശീയ തൊഴിലാളി കോണ്‍ഫറന്‍സിലാണ് മോദി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളേയും ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും പൊതുവായ സംവിധാനം എന്ന നിലയിലാണ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. കരിയര്‍ കേന്ദ്രങ്ങളുടെ സേവനവും തൊഴിലന്വേഷകര്‍ക്ക് വെബ്സൈറ്റിലൂടെ ലഭ്യമാകും. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ ഉപദേഷ്ടാക്കളുടെ സേവനം സൗജന്യമായാണ് ലഭിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20 മില്ല്യന്‍ തൊഴിലന്വേഷകരേയും ഒന്‍പതു ലക്ഷത്തോളം കമ്പനികളേയും ഒരുമിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍, കരിയര്‍ കൗണ്‍സിലിങ് ആവശ്യമായ വിദ്യാര്‍ത്ഥികള്‍, അംഗവൈകല്ല്യമുള്ളവര്‍, വിമുക്ത ഭടന്മാര്, തൗഴിലധിഷ്ഠിത മേഖലകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമായവര്‍ എന്നിവര്‍ക്കും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ് ഈ പോര്‍ട്ടല്‍.
പോര്‍ട്ടലിന്റെ സേവനം സൗജന്യമാണ്. എന്നാല്‍ ദുരുപയോഗം ഒഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ സൈറ്റില്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. അതേപോലെ ഉദേയോഗാര്ത്ഥികളെ അന്വേഷിക്കുന്ന കമ്പനികളും സംഘടനകളും കമ്പനി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും നല്‍കണം.
തൊഴില്‍ സേവനങ്ങള്‍ക്കു പുറമേ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സ് വിവരങ്ങള്‍, പരിശീലന ദാതാക്കള്‍, സ്വയം തൊഴിലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post