പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐഐടി സന്ദർശനം ദൂരദർശനത്തിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യാത്തതിന് മുതിർന്ന ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. ദൂർദർശൻ കേന്ദ്രം ചെന്നൈ അസിസ്റ്റന്റ് ഡയറക്ടർ ആർ.വസുമതിക്ക് എതിരെയാണ് നടപടി. വസുമതിയെ ദൂരദർശൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി ശേഖർ വെമ്പതി സസ്പെൻഡ് ചെയ്തു.
സെപ്തംബർ 30ന് ചെന്നൈ ഐഐടിയിൽ നടന്ന ബിരുദദാനച്ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ബിരുദദാന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ദൂരദർശനം നടത്തിയിരുന്നില്ല. ഇതേത്തുടർന്നു കേന്ദ്ര സിവിൽ സർവീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരം നടപടി എടുക്കുകയായിരുന്നു.
ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ സസ്പെൻഷൻ കാലയളവിൽ വസുമതിക്ക് നഗരത്തിന് പുറത്തുപോകാൻ കഴിയില്ല.
Discussion about this post