ഡല്‍ഹി; ഇന്ത്യന്‍ റെയില്‍വെ രാജ്യത്തെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. 2022 ഓഗസ്റ്റ് 15 ന് മുന്‍പായി ഇത് സാധ്യമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കത്ര ബാനിഹാര് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചെനാബ് പാലത്തിന്റെ പണിയും ഉടന്‍ പൂര്‍ത്തിയാവും.ഇതോടെ ഇന്ത്യന്‍ റെയില്‍വെയ്ക്ക് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ രാജ്യത്തെ ബന്ധപ്പെടുത്താനാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
നേരത്തെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് കശ്മീരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമുണ്ടായിരുന്നുവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ഡല്‍ഹിയില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ഫഌഗ് ഓഫ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഓഗസ്റ്റ് പതിനഞ്ചിന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും രാജ്യത്തിന്റെ ഓരോ കോണിലേക്കും വന്ദേഭാരത് എക്സ്പ്രസ് എത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഇന്ത്യന്‍ റെയില്‍വെ രാജ്യത്തെ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും കാമരൂപ് മുതല്‍ കച്ച് വരെയും 2022 ആഗസ്റ്റ് 15നു മുന്‍പ് ബന്ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
5000 റെയില്‍വെസ്റ്റേഷനുകളില്‍ ഇപ്പോള്‍ വൈഫൈ സംവിധാനം ലഭ്യമാണ്. ഉടന്‍ തന്നെ ഇത് 6500 സ്റ്റേഷനുകളിലേക്ക് വ്യാപിക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. റെയില്‍സ്റ്റേഷനുകളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉറപ്പുനല്‍കി.
Discussion about this post