ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമം പാസാക്കുമെന്ന് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ച രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയായി, കേന്ദ്ര സര്‍ക്കാരിനെതിരെ മുമ്പ് നടത്തിയ പ്രസ്താവന. കണ് കറണ്ട്ലിസ്റ്റില് പെടുന്ന വിഷയമായതിനാല്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിയമം പാസാക്കാമെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. എന്നാല്‍ മുമ്പ് യൂണിയന് കണ് കറന്റില് പെടുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാവില്ല, കേന്ദ്രം വേണം ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് ശബരിമലയിലെ യുവതി പ്രവേശനത്തെ തടഞ്ഞു കൊണ്ടുള്ള നിയമനിര്‍മ്മാണമായിരിക്കും എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ചിലര്‍ ചോദിച്ചേക്കും. ഉണ്ട്, ഇത് എ കണ്‍കറണ്ട് ലിസ്റ്റില്‍ പറയുന്ന കാര്യമാണ് -ചെന്നിത്തല പറയുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നത്. ശബരിമലയില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും, കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയമാണ് ഇതെന്നുമാണ് ചെന്നിത്തല അന്ന് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നിയമനിര്‍മ്മാണത്തിന് സാധ്യതയുള്ളതെന്നും അദ്ദേഹം പറയുന്നു. ‘ആ വസ്തുത ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മനപൂര്‍വ്വം വിസ്മരിക്കുകയാണ്. 252 അനുസരിച്ച് കേരളത്തിന് വിഷയത്തില്‍ ഇടപെടാമെന്ന് ശ്രീധരന്‍പിള്ള പറയുന്നത് ശരിയല്ലെന്നും’ അന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
സിപിഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താത്തത് എന്തെന്ന് ചോദിക്കുന്ന രമേശ് ചെന്നിത്തല, ബിജെപിക്കെതിരായി സംസാരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നാണ് വിശദീകരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ രണ്ട് പരാമര്‍ശങ്ങളും അടങ്ങിയ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ ജനങ്ങളെ പറ്റിക്കാന്‍ നാണവുമില്ലാതെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് രമേശ് ചെന്നിത്തല എന്നാണ് പരിഹാസം.സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തെ കൂടി പിന്തുണച്ചാല്‍ പൂര്‍ണമായി എന്നാണ് കളിയാക്കല്‍
വീഡിയൊ
https://www.facebook.com/thrayambaka/videos/2228306007460811/?__xts__[0]=68.ARAY6MB1VIW4UBM26yAri8aNBEI-CXh5kzNc83ykhSPvj3D4TSbpr38asbcK0-VjxDdE_NDAVtoaSybaapcuguUo5Vtouk3JCaMR4h0sUZHipJlVpHcLxtvxncgj-Udz3iKHC2eKLCvjp4eUrxLTVEofeghI_QZVmQFPhabPB5hGcIEVfpS2DMCSouAORsbpHJ5NZUSN-8tKmbBauvJ7HPG1K-E0fO4jKWb1P3zqqZjj6rNUJtoBcIPBd9C_iR4q8QuIVV_Wu8KgTj-0rn0yyCfTRYDxBMH834ghuq0uq3m98IDy_rM5mhs26D3EVifnqev_mRHw7uQLJ7uv4q1y5FLkFBjW_uoWnfswzcwZlQvciRTJHBCPCu0LBpbXacra&__tn__=-R
Discussion about this post