ഡല്‍ഹി; ബിസിനസ്സ് അവസരങ്ങള്‍ അന്വേഷിക്കുന്നതിനായി നിരവധി പേര് ലഡാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്റെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ ആത്മാര്‍ത്ഥമായി താല്‍പ്പര്യമുള്ളവരെ മാത്രമേ സ്വാഗതം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ലഡാക്ക് ബിജെപി എംപി ജമിയാങ് സെറിംഗ് നംഗ്യാല്‍ പറഞ്ഞു.
ലഡാക്കിലെ വിഭവങ്ങള്‍ സ്വാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെ ബിജെപി എംപി പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയ ശേഷം, നിരവധി ആളുകള്‍ ബിസിനസ്സ് അവസരങ്ങള്‍ അന്വേഷിക്കാന്‍ ലഡാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് തരം ആളുകളാണ് ഇതിനെ കുറിച്ച് അന്വേഷിക്കുന്നത്. ചില ആളുകള്‍ ഈ പ്രദേശത്ത് ബിസിനസ് ഗവേഷണത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ചിലര്‍ ഇവിടുത്തെ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അത് അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍. ആണ് പ്രകടമാക്കുന്നത്. ബിസിനസ് ഗവേഷണത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, ”ജമിയാങ് നംഗ്യാല്‍ പറഞ്ഞു.
Discussion about this post