സൗദി; സാമ്പത്തിക-സാമൂഹിക പരിഷ്കാരങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കും സായുധ സേനയില്‍ സേവനം അനുഷ്ടിക്കാമെന്ന് സൗദി അറേബ്യ. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഏറ്റവും പുതിയ നടപടിയാണിത്.
”ശാക്തീകരണത്തിനുള്ള മറ്റൊരു പടി,” എന്നാണ് പുതിയ തീരുമാനത്തെ സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചത്. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആണ് രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. സ്വന്തമായി വാഹനമോടിക്കാനും തിനിച്ച് വിദേശത്തേക്ക് പോകാനും സ്ത്രീകള്‍ക്ക് അനുമതി നല്കിയതും സൗദിയിലെ മറ്റൊരു മാറ്റമാണ്.
Discussion about this post