ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോടെ നഷ്ടപ്പെട്ട പ്രതാപം എന്ത് വിലകൊടുത്തും തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.അതിനായി എല്ലാവഴികളും തേടുകയാണ് പാര്‍ട്ടി.ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോജനപ്പെടുത്തുകയാണ് .കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാംപയിനില്‍ ഡിജിറ്റല്‍ സാങ്കതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.പരമ്പരാഗതമായി അപേക്ഷ ഫോം പൂരിപ്പിച്ചാണ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാംപെയിന് നടത്തിവരുന്നത്.
ഇതിലൂടെ അംഗത്വത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. കൂടാതെ ഡേറ്റ ബാങ്കിന് രൂപം നല്‍കാനും ഇതുവഴി സാധിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുളള നീക്കത്തിലാണ് നേതൃത്വം.
തുടക്കത്തില്‍ രണ്ടുരീതിയിലും മെമ്പര്‍ഷിപ്പ് ക്യാംപെയിന് നടത്താനാണ് നേതൃത്വം ആലോചിച്ചിരുന്നത്. തുടര്‍ന്ന് പൂര്‍ണമായി ഡിജിറ്റലിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ആപ്പിനും നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്.
തുടക്കമെന്നനിലയില്‍ ഗോവ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം രാജ്യമൊട്ടാകെ നടപ്പാക്കുന്നതിന്റെ സാധ്യത നേതൃത്വം പരിശോധിക്കും.
Discussion about this post