പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാമെന്നും ബലാക്കോട്ട് ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി പ്രധാനമന്ത്രിയുടെ സുപ്രധാനമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിലൂടെ രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അമിത് ഷാ വ്യക്താമക്കി .
370-ാം അനുച്ഛേദം റദ്ദാക്കിയതിനെ രാഹുല്‍ ഗാന്ധിയും ശരദ് പവാറും അനുകൂലിക്കുന്നുണ്ടോ എന്ന കാര്യം അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന സഖ്യം മഹാരാഷ്ട്രയ്ക്ക് എന്ത് നേട്ടമാണുണ്ടാക്കിയതെന്നും അമിത് ഷാ തുറന്നടിച്ചു.
Discussion about this post