കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടു വളപ്പില്‍ കുഴിച്ചു മൂടി.കേസില്‍ മകന്‍ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാമുക്ക് സ്വദേശി സാവിത്രി(84) യാണ് കൊല്ലപ്പെട്ടത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഈ പരാതിയുടെ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്.അതേസമയം സുനിലിനൊപ്പം കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടന്‍ എന്ന പേരുള്ള വ്യക്തി ഒളിവിലാണ്.
പെൻഷൻ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനിൽ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മർദിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രി അമ്മയെ കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മകൾ പരാതി നൽകിയത്. സുനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കഞ്ചാവുകേസിലും പ്രതിയാണ്.
Discussion about this post