കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ കേസിലെ മുഖ്യപ്രതി ജോളിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇമ്പിച്ചി മൊയ്തീനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇയാള്‍ക്ക് ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് അനേവേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്മല്ല ജോളി രേഖകള്‍ ഇമ്പിച്ച് മൊയ്തീന് ഏല്‍പിച്ചെന്ന് മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്
ജോളിയുടെ കൈയില്‍ നിന്ന് അരലക്ഷം രൂപ വാങ്ങിയെന്ന് ഇമ്പിച്ചി മൊയ്തീന്‍ പറഞ്ഞിരുന്നു മൂന്ന് തവണയായി അത് തിരിച്ചുകൊടുത്തിരുന്നുവെന്നും മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നുവെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി തന്നെ വിളിച്ചതെന്ന് ഇമ്പിച്ചി മൊയ്തീന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Discussion about this post