പാക്കിസ്ഥാനിലേക്കുളള വെളളത്തിന്റെ ഒഴുക്ക് നിര്‍ത്തി തന്റെ സര്‍ക്കാര്‍ അത് ഹരിയാനയിലേക്ക് തിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ വെള്ളം രാജ്യത്തിനും സംസ്ഥാനത്തെ കര്‍ഷകര്‍ക്കും അവകാശപ്പെട്ടതാണ്.
70 വര്‍ഷമായി ഹരിയാനയിലെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അവകാശപ്പെട്ട ജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അത്് നിര്‍ത്തി നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടു വരും. ഇതിനായുളള പ്രവര്‍ത്തനം സര്‍ക്കാര്‍ തുടങ്ങി. വെളളം ഇന്ത്യയുടെയും ഹരിയാനയിലെ കര്‍ഷകരുടേതുമാണ്. അതു കൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി ഇതിന് വേണ്ടി പോരാടുന്നത്.
ഹരിയാനയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന് അമിതാധികാരം നല്കുന്ന അനുച്ഛേദം 370 നെ കുറിച്ച് പ്രതിപക്ഷം അഭ്യൂഹങ്ങള്‍ പരത്തുവെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി പറഞ്ഞു.അനുച്ഛേദം 370 റദ്ദാക്കാനുളള തീരുമാനത്തെ പുകഴ്ത്തി ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ചിലരാകട്ടെ രാജ്യത്തും ലോകമെമ്പാടും കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.
അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി സംയോജിപ്പിക്കാന്‍ കാരണമായിയെന്ന് മോദി ആവര്‍ത്തിച്ചു. കശ്മീര്‍ ഇപ്പോള്‍ അതിവേഗം വികസിക്കുകയാണ്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് സ്ത്രീകളെയും മോദി പ്രസംഗത്തില്‍ പ്രശംസിച്ചു. ഹരിയാനയിലെ ദീപാവലി നമ്മുടെ പെണ്മക്കള്ക്ക് വേണ്ടി സമര്‍പ്പിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും വേണമെന്ന് മോദി പറഞ്ഞു.
Discussion about this post