ഡല്‍ഹി: അയോദ്ധ്യ കേസ് സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്.കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്മാന് റിസ്വി അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ നല്കി. മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നല്‍കിയത്. ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍
.
അതേസമയം, അയോദ്ധ്യ കേസിന്റെ വാദം സുപ്രീം കോടതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ ചര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് വൈകീട്ട് അഞ്ചോടെ ചര്‍ച്ച പൂര്‍ത്തിയാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച കക്ഷികളല്ലാതെ മറ്റാരുടെയും ഇടപെടല്‍ അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഹിന്ദു മഹാസഭയുടേത് ഉള്‍പ്പടെ 11 ഹര്‍ജികളാണ് സുപ്രിം കോടതി തള്ളിയത്.
ഹിന്ദു പക്ഷത്തെ അഭിഭാഷകന് സി.എസ് വൈദ്യനാഥനാണ് ഇന്ന് വാദം ആരംഭിച്ചത്. 45 മിനിറ്റ് സമയമാണ് വൈദ്യനാഥന് അനുവദിച്ചത്. ഇന്നത്തോടെ കേസിലെ വാദം അവസാനിക്കും. ഇതിനൊപ്പം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നാല് സ്ലോട്ടുകളും ശേഷിക്കുന്ന കക്ഷികള്‍ക്ക് നല്‍കും.
ഇന്നലെ സുപ്രിം കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഹിന്ദു കക്ഷികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ പരാശരന് മുന്നോട്ട് വച്ചത്.
ഇന്ത്യ കീഴടക്കിയ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് പരാശരന് വാദിച്ചു. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ മുസ്ലിം പള്ളി പണി കഴിപ്പിച്ചതിലൂടെ ബാബര്‍ ചരിത്രപരമായ തെറ്റാണ് ചെയ്തതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ പരാശരന് ആണ് ഹിന്ദു കക്ഷിക്ക് വേണ്ടി ഹാജരായത്.മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അയോധ്യയില്‍ നിരവധി മോസ്കുകള്‍ ഉണ്ടെന്നും പക്ഷേ, ശ്രീരാമന്റെ ജന്മസ്ഥലം മാറ്റാന്‍ കഴിയില്ലെന്നും പരാശശന് പറഞ്ഞു.
ഇന്ത്യ കീഴടക്കിയ ബാബര്‍ ചക്രവര്‍ത്തി ചരിത്രപരമായ തെറ്റ് ചെയ്തെന്നും നിയമത്തിന് അതീതനായി ശ്രീരാമന്റെ ജന്മസ്ഥലത്ത് പള്ളി പണിതെന്നും പരാശരന് വാദിച്ചു.സുന്നി വഖഫ് ബോര്‍ഡും മറ്റുള്ളവരും സമര്‍പ്പിച്ച നിയമ വ്യവഹാരത്തിലെ പ്രതിയായ മഹന്ത് സുരേഷ് ദാസിനു വേണ്ടിയാണ് പരാശരന് ഹാജരായത്. ഒരു മോസ്ക് എല്ലാ കാലവും മോസ്ക് തന്നെയാണെന്നും അതിനെ അംഗീകരിക്കുന്നുണ്ടോയെന്നും ബെഞ്ച് പരാശരനോട് ചോദിച്ചു. എന്നാല്‍, ‘ഇല്ല, ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഒരിക്കല്‍ ക്ഷേത്രമായിരുന്ന സ്ഥലം എല്ലാക്കാലവും ക്ഷേത്രം തന്നെയാണ്’ എന്നായിരുന്നു പരാശരന്റെ മറുപടി.
Discussion about this post